ഒരു ഈസി ടേസ്റ്റി ബേക്ഡ് പൊട്ടറ്റോ ചീസ്സിന്റെ റെസിപ്പി പരിചയപ്പെടാം
ആവശ്യമായ സാധനങ്ങൾ
പൊട്ടറ്റോ- 2 എണ്ണം
മുട്ട – 2 എണ്ണം
മൈദ – 2 ടീ.സ്പൂൺ
മൊസറെല ചീസ് – ആവശ്യത്തിന്
ചില്ലി ഫ്‌ളെയ്ക്‌സ്.-ആവശ്യത്തിന്
ഉപ്പ്, ഓയിൽ- പാകത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി ബീറ്റ് ചെയ്തു വെച്ച എഗ്ഗിലേക്ക് മൈദ, ഉപ്പ്, ചില്ലി ഫ്‌ളെയ്ക്സ് ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം ഇതിലേക്ക് തൊലികളഞ്ഞ് നൈസായി റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് പൊട്ടറ്റോ ഡിപ്പ് ചെയ്യുക. ബേകിങ് ട്രേയിൽ ഓയിൽ സ്‌പ്രേ ചെയ്ത ശേഷം ആദ്യം സൈഡിൽ പൊട്ടറ്റോ ഡിപ്പ് ചെയ്തു വെക്കുക. പിന്നെ ട്രേയുടെ സെന്ററിൽ തുടങ്ങി ഒരുലെയർ വെച്ചതിന് ശേഷം മുകളിൽ കുറച്ച് ചീസ് ഗ്രേറ്റ് ചെയ്ത് ചേർക്കുക വീണ്ടും പൊട്ടറ്റോ ഡിപ്പ് ചെയ്തു വെക്കുക. കുറച്ച് ഗ്യാപ്പ് വെച്ച് പൊട്ടറ്റോ വെക്കാൻ ശ്രദ്ധിക്കുക. ബേക്ക് ചെയ്യുമ്പോൾ ചീസ് ഗ്യാപിൽ സ്‌പ്രെഡ് ആകുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇ ങ്ങനെ പൊട്ടറ്റോ തീരുന്നത് വരെ ലെയർ ചെയ്ത് മുകളിൽ ബാക്കി വന്ന എഗ്ഗ്മിക്‌സ് ഒഴിച്ച് അതിന് മുകളിൽ കുറച്ച് ചീസ് ഗ്രേറ്റ് ചെയ്ത് ചേർക്കുക.ശേഷം 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 30 മിനിറ്റ് ബേക്ക് ചെയ്യുക.

