Headlines

ബിഹാറിൽ 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അയൽവാസി അറസ്റ്റിൽ

ബിഹാറിലെ ദർഭംഗ ജില്ലയിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 22 വയസുള്ള അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് വീടിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കുട്ടിക്കൊപ്പം കളിച്ചിരുന്ന രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ കുളത്തിനടുത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിൽ നിന്ന് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

Leave a Reply