Headlines

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാപ്പുപറയണമെന്ന് വി ശിവന്‍കുട്ടി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനാകാത്ത രീതിയില്‍ വിഭ്രാന്തിയിലാണ്. ബിജെപി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ കേരളം ഒരിക്കലും സ്വീകരിക്കില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായി. എന്തു പണിയെടുത്താലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപിക്ക് പിടിക്കാനാകില്ലെന്ന ഉപദേശം താന്‍ നല്‍കുകയാണ്. സ്വന്തം മകളുടെ പ്രായത്തിലുള്ള മാധ്യമ പ്രവര്‍ത്തക ചോദിച്ചപ്പോള്‍ നീ എന്നൊക്കെയാണ് അഭിസംബോധന ചെയ്യുന്നത്. അത് വളരെ തരംതാണ രീതിയിലായിപ്പോയി.

അവര്‍ അവരുടെ ജോലി ചെയ്യുന്നു. അക്കാര്യത്തില്‍ അദ്ദേഹം പരസ്യമായി മാപ്പുപറയണം. ഭീഷണിയുടെ സ്വരത്തിലാണ് എപ്പോഴും സംസാരിക്കുക. ഇത് കേരളമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് സംസാരം കേള്‍ക്കുമ്പോള്‍ തോന്നുന്നത്. ഇനിയെങ്കിലും അത് ബോധ്യപ്പെടണം. മറ്റ് സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ കഴിയും. ഇവിടെ നടക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply