Headlines

ബിജെപിയുടെ വാലാവാനോ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാകാനോ അല്ല ഗവര്‍ണറെ നിയോഗിച്ചിരിക്കുന്നതെന്ന് വി. ശിവൻകുട്ടി

ഗവർണർ രാജേന്ദ്ര ആർലേക്കറിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി. ശിവൻകുട്ടി. ഗവർണറാണ് സത്പ്രതിജ്ഞാ ലംഘനം നടത്തിയതെന്ന് ശിവൻകുട്ടി പറഞ്ഞു. രാജ്​ഭവൻ ​ആർഎസ്എസ്‌ ശാഖയല്ല. ബിജെപിയുടെ വാലാവാനോ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാകാനോ അല്ല ഗവര്‍ണറെ നിയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ പതാക വയ്‌ക്കെണ്ട സ്ഥലത്ത് ആര്‍എസ്എസിന്റെ പതാക വെച്ചാല്‍ ഇനിയും ശക്തമായ പ്രതിഷേധവും പ്രതികരണവും ഉയര്‍ത്തുമെന്ന് ശിവൻകുട്ടി കൂട്ടിച്ചേർത്തു.

രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം വെച്ച ചടങ്ങിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപോയ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രാജ്ഭവൻ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. മന്ത്രി പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും ഗവർണറെ അപമാനിച്ചുവെന്നും രാജ്ഭവൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.

Leave a Reply