ബാംഗ്ലൂർ സ്ഫോടനക്കേസിൽ നാല് മാസത്തിനകം വിധി പ്രഖ്യാപിക്കണമെന്ന്
വിചാരണകോടതിയോട് സുപ്രീംകോടതി നിർദ്ദേശിച്ചു. അബ്‌ദുൾ നാസർ മദനി പ്രതിയായ കേസിലാണ് സുപ്രിംകോടതിയുടെ നിർദേശം .
കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീൻ നൽകിയ ഹരജിയിലാണ് സുപ്രിംകോടതി നിർദ്ദേശം. കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദീൻ സുപ്രിംകോടതിയെ സമീപിച്ചത്. താജുദ്ദീനായി അഭിഭാഷകൻ ഡോ. അലക്‌സ് ജോസഫ് ആണ് ഹാജരായത്. കേസിലെ 28-ാം പ്രതിയാണ് താജുദ്ദീൻ.

