Headlines

ബഫര്‍ സോണ്‍ അനുനയനീക്കവുമായി സര്‍ക്കാര്‍; കര്‍ദിനാളുമായി കൂടിക്കാഴ്ച

ബഫര്‍ സോണ്‍ വിഷയത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. സമരമുഖത്തുള്ള സിറോ മലബാര്‍ സഭയുമായി ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച എന്നാണ് വിവരം.

നേരത്തെ വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കുന്നതിന് മുമ്പും ആന്റണി രാജു കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ കാത്തോലിക ബാവ നിര്‍ണായക ഇടപെടല്‍ നടത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

പട്ടത്തെ ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മറ്റ് ചില വിഷയങ്ങള്‍ സംസാരിക്കാനാണ് ബിഷപ്പിനടുത്ത് എത്തിയതെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞുവെങ്കിലും ബഫര്‍ സോണ്‍ വിഷയത്തില്‍ അദ്ദേഹം ഇടപെടുമെന്ന സൂചന അദ്ദേഹം നല്‍കുന്നു. എല്ലാ കാര്യങ്ങളിലും ഇടപെട്ട് സംസാരിക്കാറുള്ളയാളാണ് കര്‍ദിനാളെന്നും അത് സര്‍ക്കാര്‍ പറഞ്ഞ് ചെയ്യിക്കേണ്ടതില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Leave a Reply