Headlines

ബന്ധം അവസാനിപ്പിച്ചതിന് വീട്ടമ്മയെ കൊന്നു; കട്ടിലിനടിയിൽ രണ്ട് ദിവസം മൃതദേഹം ഒളിപ്പിച്ചു – അയൽവാസി കുറ്റം സമ്മതിച്ചു

തിരുവനന്തപുരം വെള്ളറടയിൽ 48 വയസ്സുകാരിയായ വീട്ടമ്മ പ്രിയംവദയെ കൊന്നത് ബന്ധത്തിൽ നിന്ന് പിന്മാറിയത് കൊണ്ടെന്ന് ആൺസുഹൃത്ത് വിനോദ്. .പ്രിയംവദയുടെ അയൽവാസിയാണ് വിനോദ്. കൊലപാതകത്തിൽ വഴിത്തിരിവായത് പ്രതിയുടെ ഭാര്യാമാതാവിന്റെ വെളിപ്പെടുത്തലാണ്. ഇന്ന് രാവിലെ വൈദികനോടാണ് പ്രതി വിനോദിന്റെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്.

താനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയ പ്രിയംവദയെ പ്രതി മർദിക്കുകയും ബോധരഹിതയായപ്പോൾ വീട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയെന്നും കുറ്റസമ്മതം നടത്തി. രണ്ട് ദിവസം മൃതദേഹം വിനോദിന്റെ വീട്ടിലെ കട്ടിലിനടിയിൽ സൂക്ഷിച്ചു. ഭാര്യാമാതാവും മകളും മൃതദേഹം കണ്ടതോടെ കുഴിച്ചിടുകയായിരുന്നു.

ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് പ്രിയംവദയെ കാണാതാവുന്നത്.മൃതദേഹം ഒളിപ്പിക്കാൻ പ്രതിയെ സഹായിച്ച സഹോദരൻ സന്തോഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ സന്തോഷിന് പങ്കില്ലെന്ന് പ്രതി വിനോദ് മൊഴി നൽകി.

Leave a Reply