Headlines

ബക്രീദ് അവധി വിവാദം: പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു;വി ശിവൻകുട്ടി

ബക്രീദ് അവധിയെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി.അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ലെന്നും മന്ത്രി പറഞ്ഞു. നിലമ്പൂരിലെ പരാജയം ഭയന്നാണ് പ്രതിപക്ഷം വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന് അവധി നൽകുന്നതിൽ താല്പര്യക്കുറവൊന്നും ഉണ്ടായിരുന്നില്ല,മുഖ്യമന്ത്രിയുമായി ആലോചിച്ച് രാത്രി തീരുമാനമെടുക്കുകയായിരുന്നുവെന്നും ശിവൻകുട്ടി പ്രതികരിച്ചു. ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർക്കെതിരെയും വി ശിവൻകുട്ടി വിമർശനം ഉന്നയിച്ചു. ഗവർണർ പറ്റിയ തെറ്റ് തിരുത്തുന്നതിന് പകരം കേരളത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ശിവൻകുട്ടി പറഞ്ഞു.
ഗവർണറും ഓഫീസും രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.

Leave a Reply