Headlines

ഫോം ഔട്ടായ അഭിഷേകിന് ഉപേദേശവുമായി സുനില്‍ ഗവാസ്കര്‍

ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് കനത്ത തോൽ ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ. ലോകകപ്പിലെ തുടർ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗാവസ്കർ വെടിക്കെട്ട് ഓപ്പണര്‍ക്ക് ഉപദേശവുമായി രംഗത്തെതതിയത്.ലോകകപ്പിലെ ആദ്യ മൂന്ന് കളികളിലും പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയ അഭിഷേക് ശർമ്മ ദക്ഷിണാഫ്രിക്കക്കെതിരെ 12 പന്തിൽ 15 റൺസെടുത്ത് പുറത്തായിരുന്നു. ഇഷാൻ കിഷനും തിലക് വർമ്മയും പരാജയപ്പെട്ട മത്സരത്തിൽ ഇന്ത്യയുടെ ഏക പ്രതീക്ഷ അഭിഷേകിലായിരുന്നു. എന്നാൽ മാർക്കോ യാൻസന്‍റെ പന്തിൽ അഭിഷേക് പുറത്തായതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ 26/3 ലേക്ക് കൂപ്പുകുത്തി.

അഭിഷേകിന് മികച്ച ഷോട്ട് റേഞ്ചുണ്ട്, അതുകൊണ്ട് തന്നെ അയാൾ ക്രീസിൽ സമയം ചെലവഴിക്കാൻ തയ്യാറാകണം. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ സിക്സറോ ബൗണ്ടറിയോ അടിക്കാൻ ശ്രമിക്കണമെന്നില്ല. ആദ്യം ഒരു സിംഗിൾ എടുത്ത് അക്കൗണ്ട് തുറക്കാൻ നോക്കൂ. തുടക്കത്തിൽ നാല് ഡോട്ട് ബോളുകൾ വന്നാലും കുഴപ്പമില്ല, പിന്നീട് അത് നികത്താൻ അഭിഷേകിന് കഴിയും. വലിയ ഷോട്ടുകൾക്കായി അഭിഷേക് സ്വയം നിർബന്ധിക്കരുതെന്നും ഗവാസ്കര്‍ കമന്‍ററിയില്‍ പറഞ്ഞു.

Leave a Reply