Headlines

ഫിത്ര്‍ സകാത്തിന്റെ തുക 25 ദിർഹമായി യുഎഇ ഫത്‍വ കൗൺസിൽ

വ്രതാനുഷ്ഠാനം പോലെ ഇസ്‌ലാമിലെ നിര്‍ബന്ധ ആരാധനാ കര്‍മമായ ഫിത്ര്‍ സകാത്തിന്റെ തുക 25 ദിർഹമായി യുഎഇ ഫത്‍വ കൗൺസിൽ നിജപ്പെടുത്തി.അതതു പ്രദേശത്തെ പ്രധാന ധാന്യമാണ് (2.5 കിലോ) ഫിത്ർ സകാത്തായി നൽകേണ്ടത്. സാധിക്കാത്തവർക്ക് ഇതിനു തുല്യമായ തുക (25 ദിർഹം) പണമായി നൽകാനും അനുമതിയുണ്ട്. വ്രതാനുഷ്ഠാനം 30 പൂര്‍ത്തിയാക്കുകയോ ശവ്വാല്‍ മാസപ്പിറവി കാണുകയോ ചെയ്താല്‍ പെരുന്നാള്‍ നമസ്കാരത്തിനു മുന്‍പായി ഫിത്ര്‍ സകാത്ത് നല്‍കുകയാണ് ഉത്തമം. വാർധക്യം, മാറാരോഗം തുടങ്ങി വിവിധ കാരണങ്ങളാൽ നോമ്പനുഷ്ഠിക്കാൻ സാധിക്കാത്തവർ ഒരു നോമ്പിനു പകരമായി 20 ദിർഹം വീതം നൽകണം.

ധാന്യമാണ് നൽകുന്നതെങ്കിൽ 3.25 കിലോയാണു നൽകേണ്ടത്. വ്രതാനുഷ്ഠാനത്തിലെ അപാകതകള്‍ക്കുള്ള പരിഹാരത്തോടൊപ്പം പെരുന്നാള്‍ ദിവസം ആരും പട്ടിണി കിടക്കരുത് എന്ന സാമൂഹിക മാനമാണ് ഫിത്ര്‍ സകാത്ത് മുന്നോട്ടുവയ്ക്കുന്ന സന്ദേശം.

Leave a Reply