ഫാറ്റി ലിവർ എന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലൂടെ ഉണ്ടാകുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. ജീവിതശൈലി, ഭക്ഷണശീലം എന്നിവ മാറ്റിമാറ്റുന്നതിലൂടെ ഈ രോഗം തടയാനും നിയന്ത്രിക്കാനും സാധിക്കും. ഇതാ ഫാറ്റി ലിവർ ഒഴിവാക്കാൻ വേണ്ട പ്രധാന കാര്യങ്ങൾ.
ആരോഗ്യകരമായ ഭക്ഷണങ്ങൾ
നാരുകളും ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്‌ലമേറ്ററി സംയുക്തങ്ങളും പ്രോട്ടീനും ആരോഗ്യകര കൊഴുപ്പും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റാൻ സഹായിക്കും. ഇതിനായി പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, നട്‌സ്, ഒലീവ് ഓയിൽ, ഫാറ്റി ഫിഷ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക.
റെഡ് മീറ്റ് ഒഴിവാക്കുക
റെഡ് മീറ്റിലെ കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാൽ റെഡ് മീറ്റ് അമിതമായ കഴിക്കാതിരിക്കുന്നതാണ് കരളിന്റെ ആരോഗ്യത്തിന് നല്ലത്. അതുപോലെ തന്നെ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവയും പരമാവധി ഒഴിവാക്കുക
സോഡ ഒഴിവാക്കുക
സോഡ പോലെയുള്ള മധുരമുള്ള ശീതളപാനീയങ്ങളും കരളിന്റെ ആരോഗ്യത്തിന് നന്നല്ല. അതിനാൽ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക.
പഞ്ചസാര, കാർബോ
പഞ്ചസാരയും കാർബോഹൈട്രേറ്റും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ നിന്നും ഒഴിവാക്കുക.
ശരീരഭാരം നിയന്ത്രിക്കുക
ശരീരഭാരം കൂടാതെ നോക്കുക. അമിത വണ്ണമുള്ളവരിൽ ഫാറ്റി ലിവർ രോഗ സാധ്യത കൂടുതലാണ്. അതിനാൽ ശരീരഭാരം നിയന്ത്രിക്കുക.
മദ്യപാനം ഒഴിവാക്കുക
മദ്യപാനവും പൂർണ്ണമായി ഒഴിവാക്കുന്നതാണ് കരളിന്റെ ആരോഗ്യത്തിന് നല്ലത്.
വ്യായാമം, യോഗ, ഉറക്കം
വ്യായാമം, യോഗ പോലെയുള്ള കാര്യങ്ങൾ ചെയ്യുക. രാത്രി 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കവും പ്രധാനമാണ്.

