Headlines

ഫാറ്റി ലിവറുള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഇന്ത്യക്കാർക്കിടയിൽ ഇന്ന് ഏറ്റവും അധികം കണ്ടുവരുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ തെറ്റായ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും രോഗം ഗുരുതരമാക്കുന്നു. ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് ഫാറ്റി ലിവർ നിയന്ത്രിക്കാൻ സഹായിക്കും. ഫാറ്റി ലിവറുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ.

മദ്യം
കരളിന് ഏറ്റവും ദോഷകരമായത് മദ്യമാണ്. ഫാറ്റി ലിവറുള്ളവർ പൂർണമായും മദ്യം ഒഴിവാക്കണം. മദ്യം തുടരുന്ന പക്ഷം ലിവർ സിറോസിസ് പോലുള്ള ഗുരുതര രോഗങ്ങളിലേക്ക് വഴിമാറാം.

പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ
അമിതമായി പഞ്ചസാര അടങ്ങിയ മിഠായികൾ, കുക്കീസ്, പാക്കറ്റ് ഫ്രൂട്ട് ജ്യൂസുകൾ, സോഡ തുടങ്ങിയവ ഒഴിവാക്കണം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും കരളിൽ കൊഴുപ്പ് അടിയാൻ കാരണമാകുകയും ചെയ്യുന്നു.

റെഡ് മീറ്റ്
ബീഫ്, പോർക്ക്, സോസേജ്, ഡെലി മീറ്റ് തുടങ്ങിയ റെഡ് മീറ്റുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇവയിൽ ഉള്ള അമിതമായ പൂരിത കൊഴുപ്പും സോഡിയവും കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.

സംസ്‌കരിച്ച ധാന്യങ്ങൾ
വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, പാസ്ത തുടങ്ങിയ റിഫൈൻഡ് ധാന്യങ്ങൾ നാരുകൾ കുറവുള്ളവയാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തുകയും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ
സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കണം. കരൾ രോഗമുള്ളവരിൽ അമിത സോഡിയം ശരീരത്തിൽ വെള്ളം കെട്ടിനിൽക്കാനും വീക്കം ഉണ്ടാകാനും കാരണമാകും.

വറുത്ത ഭക്ഷണങ്ങൾ
വറുത്ത ഭക്ഷണങ്ങളിൽ കലോറിയും പൂരിത കൊഴുപ്പും കൂടുതലാണ്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും രോഗം വഷളാകുന്നതിനും കാരണമാകും.

Leave a Reply