സൗദി അറേബ്യയിൽ ഫാമിലി വിസ (ആശ്രിത വിസ)യിൽ കഴിയുന്നവർക്ക് രാജ്യത്ത് നിയമാനുസൃതമായി ജോലി ചെയ്യാനുള്ള പ്രത്യേക നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.ഇതിനായി നൽകേണ്ട ലെവി നിശ്ചയിക്കാനുള്ള അധികാരം തൊഴിൽ മന്ത്രിക്ക് കൈമാറി.ആശ്രിത വിസയിലുള്ള ജീവനക്കാരന്റെ കമ്പനികളായിരിക്കും ലെവി നൽകാൻ ബാധ്യസ്ഥരാവുക.
പ്രവാസി തൊഴിലാളികളുടെ സ്‌പോൺസർഷിപ്പിൽ രാജ്യത്ത് കഴിയുന്ന ആശ്രിതർക്ക് പുതിയ നിയമം ഏറെ ഗുണം ചെയ്യും. പ്രവാസികളുടെ ആശ്രിതരെ ജോലിയിലെടുക്കുന്ന കാര്യം നേരത്തെ പരിഗണനയിലുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് പകരമായാണ് തീരുമാനം. ഇതിനായുള്ള നടപടികളും ക്രമീകരണങ്ങളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾക്കനുസൃതമായിരിക്കും പുതിയ നിയമം നടപ്പാക്കുക.
ഭർത്താവ്, ഭാര്യ, ജോലി ചെയ്യുന്ന വനിതയുടെ പിതാവ് തുടങ്ങിയവർക്കായിരിക്കും ജോലി ചെയ്യാൻ അനുമതി. സൗദി വൽക്കരണ പദ്ധതിയുടെ വ്യവസ്ഥകളാക്കനുസരിച്ചായിരിക്കും അവസരം. അടുത്ത മാസം മുതലായിരിക്കും നിയമം നടപ്പിലാവുക.

