തിരുവനന്തപുരം കടയ്ക്കാവൂരിൽ എസ്എൻവി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തെ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ കടയ്ക്കാവൂർ പൊലീസിന് പരാതി നൽകി. ജൂലൈ 20 ന് സ്‌കൂകൂളിൽ പുതുതായി ചേർന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്നുള്ള മർദനമെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. നിലത്തിട്ട് ഇടിക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിച്ചെന്നും പരാതിയിലുണ്ട്. മർദിച്ച വിദ്യാർത്ഥികൾക്കെതിരെ സ്‌കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും മർദനമേറ്റ വിദ്യാർത്ഥിക്ക് ചികിത്സസഹായം നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.
പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങ്; പോലീസിൽ പരാതി നൽകി രക്ഷിതാക്കൾ

