Headlines

പ്രീമിയർ ലീഗിൽ ആർസനലിന് തകർപ്പൻ ജയം

പ്രീമിയർ ലീഗിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ ആർസനലിന് ജയം. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ആർസനൽ സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. വിക്ടർ ഗ്യോകറസും ജുറൈൻ ടെംബറും ഇരട്ട ഗോളുമായി തിളങ്ങി. ബുക്കായോ സാക്കയാണ് മറ്റൊരു സ്‌കോറർ. ഈ സീസണിൽ ക്ലബിനൊപ്പം ചേർന്ന സ്വീഡിഷ് സ്‌ട്രൈക്കറുടെ ഗണ്ണേഴ്‌സിനൊപ്പമുള്ള ആദ്യ പ്രീമിയർ ലീഗ് ഗോളാണിത്.

മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഹോട്‌സ്പർ എതിരില്ലാത്ത രണ്ട് ഗോളിന് മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തു. ബ്രെണ്ണൻ ജോൺസൻ, ജാവോ പെൽഹീഞ്ഞ എന്നിവരാണ് ഗോൾ സ്‌കോറർമാർ. ആദ്യ മത്സരം ജയിച്ച പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് ടോട്ടനത്തിനെതിരായ തോൽവി വലിയ തിരിച്ചടിയായി. മറ്റൊരു മാച്ചിൽ ബ്രെൻഡ്‌ഫോഡ് 1-0 ത്തിന് ആസ്റ്റൺവില്ലയെ കീഴടക്കി. 12ാം മിനിറ്റിൽ ഡാങ്കോ ഔട്ടാരയാണ് ലക്ഷ്യംകണ്ടത്.

Leave a Reply