സിനിമയിലെ പ്രശസ്ത ഫൈറ്റ് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. തെന്നിന്ത്യൻ ഭാഷാ സിനിമകളിലെല്ലാം പ്രവർത്തിച്ച അദ്ദേഹം മലയാളത്തിൽ ഫാസിൽ, സിദ്ദിഖ്, സിബി മലയിൽ തുടങ്ങിയ മുതിർന്ന സംവിധായകരുടെയും ഒപ്പം പുതുമുഖ സംവിധായകരുടെയും ചിത്രങ്ങളിൽ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിച്ചു. മലയാള സിനിമാപ്രേമികൾക്ക് ടൈറ്റിൽ കാർഡുകളിലൂടെ ഏറെ പരിചിതമായ പേരാണ് അദ്ദേഹത്തിൻറേത്. കൈയെത്തും ദൂരത്ത്, ബോഡി ഗാർഡ്, മൈ ഡിയർ കരടി തുടങ്ങിയവയാണ് മലയാളത്തിൽ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിച്ച ചില സിനിമകൾ.
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കർ അന്തരിച്ചു

