പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിന് ഒരു ദിവസം മുമ്പാണ് അഭിസംബോധന എന്നതുകൊണ്ടുതന്നെ പുതിയ നികുതി നടപടികളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചേക്കുമെന്നാണ് സൂചന. പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂരിന് ശേഷം 2025 മെയ് 12നാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്.മാത്രമല്ല, എച്ച് 1 ബി വിസയ്ക്കുള്ള വാർഷിക ഫീസ് നിരക്ക് യുഎസ് ഒരുലക്ഷം ഡോളറാക്കിയ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കുമോയെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്

