പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാലുപേർ അറസ്റ്റിലായി. കൽപ്പാത്തിയിൽ നിന്ന് വാഹന പരിശോധനയ്ക്കിടെയാണ് നാല് പേരെയും പിടികൂടിയത്. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ് മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ് എന്നിവരെയാണ് അറസ്റ്റിലായത്. ഉമേഷിന്റെ പോക്കറ്റിൽ നിന്നുമാണ് റൈഫിളിൽ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെത്തിയത്. മൃഗവേട്ടയ്ക്ക് വേണ്ടി മലപ്പുറത്തുനിന്ന് വെടിയുണ്ടകൾ വാങ്ങിയെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്.
പോക്കറ്റിൽ വെടിയുണ്ടകൾ, കൽപ്പാത്തിയിൽ നാലുപേർ അറസ്റ്റിൽ

