പൊതു സ്ഥലങ്ങളിൽ ഭക്ഷണം വലിച്ചെറിഞ്ഞാൽ 500 കുവൈത്തി ദിനാർ (ഏകദേശം 1,42,616 ഇന്ത്യൻ രൂപ) വരെ പിഴ. നിരത്തുകളിൽ പക്ഷികൾക്കും പൂച്ചകൾക്കും ഭക്ഷണമെറിഞ്ഞു കൊടുക്കുന്നതും കുറ്റകരമെന്ന് പരിസ്ഥിതി മന്ത്രാലയം.
ഭക്ഷണമോ ഭക്ഷണ അവശിഷ്ട്ടങ്ങളോ നിർദ്ദിഷ്ട മാലിന്യപെട്ടികളിൽ മാത്രമേ നിക്ഷേപിക്കാൻ പാടുള്ളു. പക്ഷികൾക്കും പൂച്ചകൾക്കുമെല്ലാം ഭക്ഷണം നൽകാനായി നിരത്തുകളിലേക്ക് വലിച്ചെറിയുന്നത് ശിക്ഷാർഹമാണ്. പൊതുശുചിത്വം പാലിക്കാൻ രാജ്യത്തെ പൗരന്മാരും പ്രവാസി താമസക്കാരും ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി.2014-ലെ പരിസ്ഥിതി സംരക്ഷണ നിയമം നമ്പർ 42, 2015-ലെ നിയമം നമ്പർ 99 എന്നിവ പ്രകാരം, മാലിന്യങ്ങൾ നിശ്ചിത കണ്ടെയ്നറുകളിൽ അല്ലാതെ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് കുറ്റകരമാണ്. നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം, ഈ നിയമം ലംഘിക്കുന്നവർക്ക് 500 കുവൈത്തി ദിനാർ വരെ പിഴ ചുമത്താവുന്നതാണ്.

