ഹിപ് ഹോപ് റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളിയുമായുടെ
മാലയിൽ നിന്ന് കണ്ടെടുത്ത പുലിപ്പല്ലുമായി ബന്ധപ്പെട്ട കേസിന്റെ തെളിവെടുപ്പ് നടത്തി.വനംവകുപ്പിന്റെ നേതൃത്വത്തിൽ പുലിപ്പല്ല് വെള്ളിയിൽ പൊതിഞ്ഞ വിയ്യൂരിലെ സരസ ജ്വല്ലറിയിലായിരുന്നു തെളിവെടുപ്പ്. ഇന്നത്തെ തെളിവെടുപ്പുകൾ പൂർത്തിയാക്കി വേടനെ കോടതിയിൽ ഹാജരാക്കും.രണ്ട് ദിവസത്തേക്കായിരുന്നു വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ഈ കാലാവധി പൂർത്തിയായതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.
പിന്നാലെ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. നേരത്തെ വേടന്റെ ഫ്‌ലാറ്റിൽ ഉൾപ്പെടെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വേടനുമായി തൃശൂർ തിരൂരിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.
പുലിപ്പല്ല് ശരിക്കുള്ളതാണോ എന്ന് തനിക്ക് വ്യക്തമല്ലെന്നും ആരാധകൻ സമ്മാനിച്ചതാണെന്നുമാണ് വേടന്റെ മൊഴി.അതേസമയം, പുലിപ്പല്ലിൽ വെള്ളികെട്ടിക്കാനായി സമീപിച്ചത് വേടൻ ആയിരുന്നില്ലെന്ന് വിയ്യൂരിലെ ജ്വല്ലറി ഉടമ പറഞ്ഞു. കല്ലിൽ വെള്ളികെട്ടാനെന്നാണ് പറഞ്ഞിരുന്നത്. പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു. ലോകറ്റ് തിരികെ വാങ്ങാനായി വന്നവരിൽ വേടനും ഉണ്ടായിരുന്നെന്നും ജ്വല്ലറി ഉടമ പറഞ്ഞു.പ്രാഥമിക പരിശോധനയിൽ മാലയിൽ നിന്ന് കണ്ടെത്തിയ പല്ല് യഥാർഥ പുലിപ്പല്ല് തന്നെയാണെന്നാണ് വനംവകുപ്പ് കണ്ടെത്തിയിരുന്നു.ഇതിൽ കൂടുതൽ വ്യക്തത വരുത്താനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു

