Headlines

പുറത്തുവിട്ട ഭൂപടം പിൻവലിച്ച് അമേരിക്ക

ഇന്ത്യ-അമേരിക്ക വ്യാപാരകരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ, അമെരിക്ക പുറത്തു വിട്ട പാക് അധിനിവേശ കശ്മീർ ഉൾപ്പെട്ട ഇന്ത്യൻ ഭൂപടം ദിവസങ്ങൾക്കുള്ളിൽ പിൻവലിച്ചു.പാക് അധിനിവേശ കശ്മീരും അകായ് ചിന്നും ഇന്ത്യയുടെ ഭാഗമെന്നു കാണിച്ച് അമെരിക്കൻ വ്യാപാര പ്രതിനിധിയുടെ ഓഫീസ് (യുഎസ്ടിആർ) പുറത്തിറക്കിയ ഭൂപടമാണ് പിൻവലിച്ചത്. ഭൂപടം പ്രസിദ്ധീകരിച്ച അമെരിക്കൻ നിലപാട് അതിർത്തി വിഷയത്തിൽ മുൻ നിലപാടിൽ നിന്നുള്ള വലിയ മാറ്റമെന്നായിരുന്നു വിദഗ്ധ നിരീക്ഷണം. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അമെരിക്ക ഭൂപടം പിൻവലിക്കുകയായിരുന്നു.

അമെരിക്ക ഉപയോഗിച്ച് വന്നിരുന്ന ഭൂപടങ്ങളിൽ സാധാരണയായി പാക് അധിനിവേശ കശ്മീരിനെ പ്രത്യേകമായാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ കഴിഞ്ഞ ആഴ്ച്ച പുറത്തു വിട്ട ഭൂപടത്തിൽ തർക്ക പ്രദേശങ്ങളെയെല്ലാം ഇന്ത്യൻ അതിർത്തിക്കുള്ളിലായിട്ടാണ് കാണിച്ചിരുന്നത്.ഇത് ഉഭയകക്ഷി ബന്ധങ്ങളിലെ വൻ മാറ്റമാണോ എന്ന ചോദ്യം ശക്തമായി ഉയർന്നിരുന്നു. ഇതിനിടെയാണ് ഒടുവിൽ യുഎസ് ട്രേഡ് പ്രതിനിധിയുടെ ഓഫീസ് തങ്ങളുടെ എക്സ് അക്കൗണ്ടിൽ നിന്ന് ഭൂപട പോസ്റ്റ് പൂർണമായും നീക്കം ചെയ്തത്.

Leave a Reply