Headlines

പുതു രുചിയിൽ, കൂടുതൽ പോഷകസമൃദ്ധമായ ഒരു പ്രോട്ടീൻ റൈസ്

വെജിറ്റബിൾ ഫ്രൈഡ് റൈസോ പുലാവോ കഴിച്ച് മടുത്തോ?
എങ്കിൽ പുതു രുചിയിൽ, കൂടുതൽ പോഷകസമൃദ്ധമായ ഒരു പ്രോട്ടീൻ റൈസ് തയ്യാറാക്കിയാലോ? കുട്ടികളുടെ ലഞ്ച് ബോക്സിലേക്ക് അനുയോജ്യമായ ഒരു വിഭവമാണ്. കുറഞ്ഞ സമയത്തിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ വിഭവം ആരോഗ്യത്തിനും ഉത്തമമാണ്.

ചെറുപയർ പുലാവ് തയ്യാറാക്കുന്ന വിധം:

  1. ആദ്യം കുക്കറിൽ ആവശ്യത്തിന് നെയ്യ് ചൂടാക്കുക.
  2. അതിൽ പെരുംജീരകം, കറുവപ്പട്ട, ചെറുതായി അരിഞ്ഞ സവാള, ചതച്ച ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക്, തക്കാളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.
  3. ശേഷം 3 ടീസ്പൂൺ പുളിയില്ലാത്ത തൈരും, കുറച്ച് കസൂരിമേത്തിയും, ആവശ്യാനുസരിച്ച് ഗരം മസാലയും മഞ്ഞൾപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  4. ഇനി നേരത്തെ കുതിർത്ത് വച്ച കൈമ റൈസോ ബസ്മതി റൈസോ ചേർക്കാം.
  5. ഒപ്പം കുതിർത്ത് വച്ച ചെറുപയറും ആവശ്യത്തിന് വെള്ളവും ചേർക്കുക. എല്ലാം നന്നായി ഇളക്കി കുക്കർ അടയ്ക്കുക.
  6. അരിയുടെ തരം അനുസരിച്ച് രണ്ട് വിസിൽ വരുമ്പോൾ കുക്കർ ഓഫ് ചെയ്യുക.
  7. ആവി മുഴുവൻ പോയശേഷം കുക്കർ തുറക്കുമ്പോൾ ഒരു കിടിലൻ ചെറുപയർ പുലാവ് റെഡി!

Leave a Reply