അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ നേതാക്കൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഹിജ്‌റ പുതുവത്സരാശംസകൾ നേർന്നു. ഭരണാധികാരികൾക്ക് ദീർഘായുസും ആരോഗ്യവും നേർന്ന സുൽത്താൻ രാജ്യങ്ങൾക്ക് കൂടുതൽ ക്ഷേമവും സമൃദ്ധിയും കൈവരിക്കട്ടെയെന്നും സന്ദേശത്തിൽ പറഞ്ഞു.
അറബ്, മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കൾ തിരിച്ചും ഒമാൻ ഭരണാധികാരിക്ക് ആശംസകൾ കൈമാറി. സുൽത്താൻറെ നേതൃത്വതിൽ ഒമാൻ കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടെയെന്നും സന്ദേശത്തിൽ നേതാക്കൾ പറഞ്ഞു.

