Headlines

പുതിയ സീരീസ് ലോഞ്ചിന് പിന്നാലെ ഐഫോൺ 16 പ്രോ മാക്‌സിന് വമ്പൻ വിലക്കിഴിവ്

പ്രമുഖ ടെക് കമ്പനിയായ ആപ്പിൾ കഴിഞ്ഞ ദിവസമാണ് പുതിയ തലമുറ ഐഫോണായ ഐഫോൺ 17 സീരീസ് ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കിയത്. പുതിയ മോഡലുകൾ വരുന്നതോടെ, മുൻ തലമുറ ഐഫോണുകൾക്ക് ആമസോൺ അല്ലെങ്കിൽ ഫ്‌ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഗണ്യമായ വിലക്കുറവ് പ്രഖ്യാപിക്കുന്നത് പതിവാണ്. ഇത്തവണയും ഇതിൽ മാറ്റം ഉണ്ടായില്ല.

ഐഫോൺ 17 പ്രോ മാക്സ് അവതരിപ്പിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ, ആമസോൺ മുൻ തലമുറ ഫോണായ ഐഫോൺ 16 പ്രോ മാക്സ് മോഡലിന്റെ വില ഗണ്യമായി കുറച്ചു. പഴയ തലമുറ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായാണ് ഓഫർ പ്രഖ്യാപിച്ചത്. ഐഫോൺ 16 പ്രോ മാക്‌സിന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ യഥാർത്ഥത്തിൽ 1,44,900 രൂപയാണ് വില. എന്നിരുന്നാലും, ആമസോണിൽ പുതിയ ഓഫർ അനുസരിച്ച് ഇത് 1,30,900 രൂപയ്ക്ക് ലഭ്യമാണ്. 10 ശതമാനം കിഴിവ് ആണ് പ്രഖ്യാപിച്ചത്.

ഇ-കൊമേഴ്സ് ഡിസ്‌കൗണ്ടിന് പുറമേ, പ്രൈം അംഗങ്ങൾക്കായി ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. കൂടാതെ, ആമസോണിന്റെ എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്താനും ഐഫോൺ 16 പ്രോ മാക്സ് മോഡലിന് 45350 രൂപ വരെ കിഴിവ് നേടാനും കഴിയും. എന്നിരുന്നാലും, പഴയ സ്മാർട്ട്ഫോൺ മോഡലിനെയും വർക്കിങ് കണ്ടീഷനും അടിസ്ഥാനമാക്കിയായിരിക്കും എക്സ്ചേഞ്ച് നിരക്ക്.

Leave a Reply