Headlines

പി.സി വിഷ്ണുനാഥ് പാടി, ‘പിടയുന്നോരെന്റെ ജീവനിൽ’; വിഡിയോ വൈറൽ

ഗായകൻ സൂരജ് സന്തോഷിനൊപ്പം സൂപ്പർഹിറ്റ് ഗാനം ‘ആരാധികേ’ പാടി കയ്യടി നേടി പി.സി വിഷ്ണുനാഥ് എം.എൽ.എ. സൂരജ് സന്തോഷ് അവതരിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് മനോഹരമായ നിമിഷം പിറന്നത്. സൂരജിന്റെ അഭ്യർഥനയെ തുടർന്നായിരുന്നു എം.എൽ.എയുടെ ആലാപനം.

ആദ്യം അൽപം മടിച്ചെങ്കിലും പിന്നീട് മൈക്ക് എടുത്ത എം.എൽ.എ മനോഹരമായി ഗാനം ആലപിക്കുകയായിരുന്നു. ‘പിടയുന്നോരെന്റെ ജീവനിൽ കിനാവു തന്ന കണ്മണി’ എന്നു തുടങ്ങുന്ന വരികളാണ് എം.എൽ.എ ആലപിച്ചത്. അതിനു തുടർച്ചയായി സൂരജും ആലാപനത്തിൽ പങ്കുചേർന്നു. ‘വലിയൊരു കയ്യടി കൊടുക്കാം’ എന്ന വാക്കുകളോടെയാണ് സൂരജ് എം.എൽ.എയുടെ ആലാപനത്തെ സ്വീകരിച്ചത്.

പി.സി വിഷ്ണുനാഥ് എം.എൽ.എ പാട്ടു പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന സമയത്ത് പി.സി.വിഷ്ണുനാഥ് പാടിയ ‘പോറ്റിയേ കേറ്റിയേ’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ആ പാട്ടിനെ പരാമർശിച്ചും ചിലർ രംഗത്തെത്തി. ‘എനിക്കിഷ്ടം സ്വർണം കട്ടവൻ ആരപ്പാ’ എന്നായിരുന്നു ഒരാളുടെ കമന്റ്.

Leave a Reply