Headlines

പിസിഒഡി പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി) അനാരോഗ്യകരമായ ജീവിതശൈലി മൂലം ഇന്ന് നിരവധി സ്ത്രീകളിൽ കണ്ട് വരുന്ന ആരോഗ്യ പ്രശ്നമാണ് . ശരീരത്തിലെ ഹോർമോൺ അസന്തുലിതത്വം കാരണം ഉണ്ടാകുന്ന ഈ അവസ്ഥ, സ്ത്രീകളിൽ ആർത്തവ ക്രമക്കേടും അമിതവണ്ണവുമടക്കമുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. പിസിഒഡി നിയന്ത്രിക്കാനായാൽ ജീവിതം കൂടുതൽ ആരോഗ്യകരവും ലളിതവുമായിരിക്കും. അതിനായി പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണശീലങ്ങളാണ്. പിസിഒഡി പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ലക്ഷണങ്ങൾ

ആർത്തവ ക്രമക്കേട്, മുഖക്കുരു, ശരീരത്തിലെ അമിതരോമം, അമിതഭാരം എന്നിവയാണ് പിസിഒഡിയുടെ സാധാരണ ലക്ഷണങ്ങൾ.

പിസിഒഡി പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വൈറ്റ് ബ്രെഡ്, പാസ്ത, ബേക്ക്ഡ് ഭക്ഷണങ്ങൾ

വൈറ്റ് ബ്രെഡ്, പാസ്ത, ബേക്ക്ഡ് ഭക്ഷണങ്ങൾ എന്നിവ ഇൻസുലിൻ അളവ് കൂട്ടാം. ഇത് ഹോർമോൺ പ്രവർത്തനത്തെ ബാധിക്കാം.

ഫ്രൈഡ് ഫുഡ്സ്

ഫ്രൈഡ് ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഭാരം കൂട്ടുകയും പിസിഒഡി ലക്ഷണങ്ങളെ വശളാക്കുകയും ചെയ്യും.

സോയാബീൻസ്

സോയ ഉത്പന്നങ്ങളും ഹോർമോൺ പ്രവർത്തനത്തെ കാര്യമായി ബാധിക്കാം.അതിനാൽ അവ ഒഴിവാക്കുക.

പാലും ചീസും

പാലും ചീസും കഴിക്കുന്നത് പിസിഒഡി ഉള്ളവരിൽ ആൻഡ്രോജൻ അളവ് കൂട്ടാം

മധുര പാനീയങ്ങൾ

സോഡ, എനർജി ഡ്രിങ്കുകൾ, മധുര പാനീയങ്ങൾ എന്നിവ ബ്ലഡ് ഷുഗർ അളവ് കൂട്ടുകയും ഭാരം കൂട്ടുന്നതിനും ഇടയാക്കും

പ്രോസസ്ഡ് മീറ്റ്

പ്രോസസ്ഡ് മീറ്റ് ആരോഗ്യത്തിന് നല്ലതല്ല. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം

Leave a Reply