പാലക്കാട് നാട്ടുകലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം. കോഴിക്കോട് മെഡിക്കൽ കോളജിലാണ് യുവതി ചികിത്സയിലുള്ളത്. യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയും സഹോദരനും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ നിലവിൽ ആകെ 383 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം ജില്ലയിൽ നിപ ബാധിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള 241 പേർ നിരീക്ഷണത്തിലാണ്.
പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 142 പേർ നിരീക്ഷണത്തിലാണ്. ആകെ സമ്പർക്ക പട്ടികയിലുള്ളവരിൽ 94 പേർ കോഴിക്കോട് ജില്ലയിലും, രണ്ട് പേർ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ച് പേർ ഐസിയുവിൽ ചികിത്സയിലുണ്ട്. പാലക്കാട് നാല് പേർ ഐസൊലേഷനിൽ ചികിത്സയിലാണ്.

