Headlines

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയിലും രാഹുൽ രഹസ്യമായി കാണാൻ വന്നിരുന്നു ;അൻവർ

കഴിഞ്ഞദിവസം രാത്രി രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വന്നു കണ്ടിരുന്നു എന്നും, ഏകദേശം ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ പിണറായി സർക്കാരിനെതിരെ ശക്തമായ അഭിപ്രായങ്ങൾ പങ്കുവെച്ചതായും പി വി അൻവർ പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തും രാഹുൽ തന്നെ രഹസ്യമായി കാണാൻ വന്നിരുന്നതായിയും പി.വി. അൻവർ പറഞ്ഞു. അന്ന് രാഹുലിന് പരിപൂർണ പിന്തുണ താൻ നൽകിയിരുന്നു. ഇന്നു വരെ ഇക്കാര്യം ഞാൻ ആരോടും വെളിപ്പെടുത്തിയിരുന്നില്ല .നാലുദിവസം മുൻപ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും തന്നെ മഞ്ചേരിയിൽ വന്ന് തന്നെ കണ്ടിരുന്നു എന്നാൽ
ഇരുവരുമായി നടത്തിയ ഒരു സ്വകാര്യസംഭാഷണവും താനെവിടെയും വെളിപ്പെടുത്തിയിട്ടില്ല.പിന്നെ എന്തിന് എന്നെ ചവിട്ടിത്താഴ്ത്തുന്നുവെന്നും അദേഹം ചോദിച്ചു.

മുൻ മലപ്പുറം പോലീസ് മേധാവി സുജിത്ദാസ് തന്നെ വിളിച്ച ഫോൺ കോൾ പുറത്തുവിട്ടിത് ജനങ്ങൾക്ക് സത്യം അറിയേണ്ടതുണ്ട് കൊണ്ടാണ് .കോളുകൾ പുറത്തുവിട്ടില്ലായിരുന്നെങ്കിൽ പോലീസിലെ ഈ തോന്നിവാസങ്ങൾ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. പൊതുസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ചെയ്തതാണെന്നും അൻവർ കുട്ടിച്ചേർത്തു

Leave a Reply