Headlines

പാക് ക്യാപ്റ്റനില്‍ നിന്ന് അകലം പാലിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്

ഏഷ്യാ കപ്പിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്‍മാരുടെ വാര്‍ത്താ സമ്മേളനത്തില്‍ പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഗയോട് അകലം പാലിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാനെയും മറ്റ് ചില നായകന്‍മാരെയും ആലിംഗനം ചെയ്ത സൂര്യകുമാര്‍ യാദവ് സല്‍മാന്‍ ആഗയെ ആലിംഗനം ചെയ്യാൻ മുതിര്‍ന്നില്ലെന്നത് ശ്രദ്ധേയമായി. അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാനും ശ്രീലങ്കന്‍ നായകന്‍ ചരിത് അസലങ്കക്കും നടുവിലായിട്ടാണ് സൂര്യകുമാര്‍ യാദവ് വാര്‍ത്താസമ്മേളനത്തില്‍ ഇരുന്നത്.

വാര്‍ത്താസമ്മേളനത്തിനിടെ ഇന്ത്യയാണോ ടൂര്‍ണമെന്‍റിലെ ഫേവറൈറ്റുകളെന്ന ചോദ്യത്തിന് ആര് പറഞ്ഞു, ഞാനത് കേട്ടില്ലല്ലോ എന്നായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ മറുപടി. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഒരു ടീമും ഫേവറൈറ്റുകളല്ലെന്നും ഒന്നോ രണ്ടോ ഓവറുകളില്‍ കളി മാറിമറിയാവുന്ന ടി20 ഫോര്‍മാറ്റില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാനാവുമെന്നുമായിരുന്നു പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ മറുപടി.

Leave a Reply