പാകിസ്ഥാനെ പരിഹസിച്ച് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പരിഹസിച്ച് ഐസ്ലന്‍ഡ് ക്രിക്കറ്റ്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതും, തുടര്‍ന്ന് ഐസിസിക്കെതിരെ പാകിസ്ഥാന്‍ ഉന്നയിച്ച വിമര്‍ശനങ്ങളുമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. പിന്മാറിയ ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയെ പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാനും ബഹിഷ്‌കരിക്കുമെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നു.

ഇതോടെയാണ് പിസിബിയെ പരിഹസിച്ച് ഐസ്ലന്‍ഡ് ക്രിക്കറ്റ് രംഗത്ത് വന്നത്. പാകിസ്ഥാന്‍ പിന്മാറുകയാണെങ്കില്‍ പകരം കളിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് ഐസ്ലന്‍ഡ് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിട്ടു. ”ലോകകപ്പിലെ പങ്കാളിത്ത കാര്യത്തില്‍ പാകിസ്ഥാന്‍ എത്രയും വേഗം ഒരു തീരുമാനമെടുക്കണം. ഫെബ്രുവരി രണ്ടാം തീയതി അവര്‍ പിന്മാറുകയാണെങ്കില്‍ ഉടന്‍ തന്നെ വിമാനം കയറാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഫെബ്രുവരി ഏഴിന് കൊളംബോയില്‍ എത്തുക എന്നത് വിമാന ഷെഡ്യൂളുകള്‍ കാരണം വലിയൊരു വെല്ലുവിളിയാണ്. ഞങ്ങളുടെ ഓപ്പണിംഗ് ബാറ്റര്‍ക്ക് ഉറക്കമില്ലായ്മയുടെ പ്രശ്‌നവുമുണ്ട്.” – ഐസ്ലന്‍ഡ് ക്രിക്കറ്റ് തമാശരൂപേണ കുറിച്ചു.

Leave a Reply