Headlines

പശ്ചിമേഷ്യയിൽ യുദ്ധഭീഷണി; തിരിച്ചടിച്ച് ഇറാൻ

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി ശക്തമാകുകയാണ്. ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തി.
ജെറുസലേമിൻ്റെ ആകാശത്ത് തീവ്രതയേറിയ പ്രകാശം കണ്ടതായും പൊട്ടിത്തെറിയുടെ ശബ്ദ‌ങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇരു രാജ്യങ്ങളും ആക്രമണം സ്ഥിരീകരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റതായാണ് ഇസ്രയേൽ അധികൃതർ അറിയിച്ചത്. ആളപായം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.വ്യോമാക്രമണം നടന്നതായി സൂചിപ്പിക്കുന്ന ചില ചിത്രങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടു.

പുലർച്ചെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ രാത്രിയിലും ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തുന്നതായി വിവരമുണ്ടായിരുന്നു. ടെഹ്റാനിൽ വീണ്ടും സ്ഫോടന ശബ്‌ദങ്ങൾ കേട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ഫോർദോ ആണവകേന്ദ്രമാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും. ഇറാനിലെ മിസൈൽ ലോഞ്ചറുകൾക്കെതിരെ ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ വ്യോമസേന എക്സ്‌സിൽ കുറിച്ചു.

Leave a Reply