നിലമ്പൂരിൽ ഷോക്കേറ്റ് വിദ്യാർഥി മരിക്കാനിടയാക്കിയ സംഭവത്തിൽ പന്നിക്കെണി വെച്ച ആളെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ സ്ഥലം ഉടമയ്ക്ക് ബന്ധമില്ലെന്ന് പോലീസ് പറയുന്നു. പ്രതിക്കായി വനത്തിനുള്ളിൽ തിരച്ചിൽ നടക്കുകയാണ്. KSEBയുടെ അനുമതിയോടെയുള്ള ഫെൻസിങ് എന്ന ആരോപണം ഉദ്യോഗസ്ഥർ തള്ളി. കെണി ഒരുക്കിയവർ വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് മോഷ്ടിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; പന്നിക്കെണി വെച്ച ആളെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചു

