പത്തനംതിട്ട ജില്ലാ കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു. കോന്നി മാമൂട്ടിൽ വെച്ചാണ് കലക്ടർ പ്രേംകൃഷ്ണൻ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു ഔദ്യോഗിക വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞത്.അപകടത്തിൽ കലക്ടർ പ്രേംകൃഷ്ണൻ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. എന്നാൽ കലക്ടറുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ ജില്ലാ കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു

