Headlines

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ബുമ്ര വൈസ് ക്യാപ്റ്റൻ

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ പരിക്കിൽ നിന്ന് മോചിതനാവാത്തതിനെ തുടർന്ന് ഷമിയെ ഒഴിവാക്കി. പരമ്പരയിൽ ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റൻ.

ബുമ്രയ്ക്കു പുറമേ, മുഹമ്മദ് സിറാജും ആകാശ് ദീപുമാണ് 15 അംഗ ടീമിലെ പേസർമാർ. ഋഷഭ് പന്തിനൊപ്പം രാജസ്ഥാൻ റോയൽസ് താരം ധ്രുവ് ജുറെൽ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. റിസർവ് താരങ്ങളായി ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഉൾപ്പെടുത്തി. ഒക്ടോബർ 16ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യമത്സരം. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. പൂനെയിലും മുംബൈയിലുമാണു മറ്റ് മത്സരങ്ങൾ.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, കെഎൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്.

Leave a Reply