നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ഷിജിൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.കുട്ടിയെ മടിയിലിരുത്തി കൈമുട്ട് ഉപയോഗിച്ച് വയറ്റിൽ ഇടിച്ചതായാണ് ഷിജിന്റെമൊഴി. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനിടെയാണ് കുറ്റസമ്മതം ഉണ്ടായത്. പ്രതി ഷിജിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകും.കുഞ്ഞിന്റെ മരണകാരണം ആന്തരിക രക്തസ്രാവമാണെന്ന് നേരത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ചികിത്സയിലിരിക്കെ ഒരു വയസ്സുകാരൻ മരിച്ചത്. അച്ഛൻ കുറ്റം സമ്മതിച്ചതോടെ കൊലപാതകമടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യും. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം കൊലപാതകം;അച്ഛൻ കുറ്റം സമ്മതിച്ചു

