Headlines

നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം: സുമയ്യ വിദഗ്ധ സമിതിക്ക് മുന്നിൽ മൊഴി നൽകി

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ട്യൂബ് നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ സുമയ്യ വിദഗ്ധ സമിതിക്ക് മുന്നിൽ മൊഴി നൽകി. ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും വിദഗ്ധ സമിതിക്ക് മുമ്പാകെ സമർപ്പിച്ചു. കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്തി വിപുലീകരിച്ച സമിതിയാണ് ചികിത്സ പിഴവ് പരാതി അന്വേഷിക്കുന്നത്.

അതേസമയം സുമയ്യ പൊലീസിന് നൽകിയ പരാതി കന്റോൺമെന്റ് എ.സി.പി അന്വേഷിക്കും. കന്റോൺമെന്റ് സി ഐ അയായിരുന്നു നിലവിൽ അന്വേഷിച്ചിരുന്നത്. ചികിത്സ പിഴവുകളെ സംബന്ധിച്ച് ഡിവൈഎസ്പി റാങ്കിലുള്ളവർ അന്വേഷിക്കണമെന്നതിനാലാണ് പരാതി എ.സി.പിക്ക് കൈമാറിയത്.2023 മാർച്ചിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു പിന്നാലെ, ശസ്ത്രക്രിയയുടെ ഭാഗമായി ഉപയോഗിച്ച ട്യൂബാണ് ഹൃദയത്തിലേക്കുള്ള രക്തക്കുഴലിൽ കുടുങ്ങിയത്.

Leave a Reply