Headlines

നീലലോഹിതദാസൻ നാടാര്‍ക്ക് ആശ്വാസം; ലൈംഗികാതിക്രമ കേസിൽ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു

മുൻമന്ത്രി എ നീലലോഹിതദാസൻ നാടാറെ ലൈംഗികാതിക്രമക്കേസിൽ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് ജെ ബി പർ‌ദിവാല അധ്യക്ഷനായ ബെഞ്ച് തള്ളി. വിചാരണക്കോടതി കേസിൽ നീലലോഹിതദാസൻ നാടാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ട് പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply