നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് മൂന്നിന് നടത്തും. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനായി നേരത്തെ നിശ്ചയിച്ച ജൂൺ 15ൽ നിന്ന് ആഗസ്റ്റ് മൂന്നിലേക്ക് പരീക്ഷ മാറ്റാൻ അനുവദിക്കണമെന്ന നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. ആഗസ്റ്റ് മൂന്നിന് ഒറ്റ ഷിഫ്റ്റായി പരീക്ഷ നടക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12.30 വരെയാണ് പരീക്ഷ സമയം. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നതിനെതിരെയാണ് നേരത്തെ സുപ്രീംകോടതിയിൽ ഹർജി എത്തിയത്.
നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; അപേക്ഷ അംഗീകരിച്ച് സുപ്രീം കോടതി; പരീക്ഷ ഒറ്റഷിഫ്റ്റായി നടത്തും

