മലപ്പുറംനിലമ്പൂർ വഴിക്കടവ് വെള്ളക്കട്ടയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്‍.പി സി. അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അതിനിടെ, കേസിലെ മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനീഷ് അറസ്റ്റിലായി. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് വൈദ്യുതി കെണിയൊരുക്കിയതെന്നാണ് ലഭിക്കുന്ന വിവരം. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പൊലീസ് കേസെടുത്തത്. വിനീഷിന്‍റെ സുഹൃത്തായ ഒരാളും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. പ്രതി വിനീഷ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വൈദ്യുതി വകുപ്പിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് പറഞ്ഞു.
നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്

