നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കില്ലെന്ന് പി.വി അൻവർ. മുസ്‍ലിം സമുദായം ഷൗക്കത്തിനൊപ്പം നിൽക്കില്ല. സമുദായത്തിനകത്ത് നിന്ന് അതിനെ വിമർശിച്ചയാളാണ് ഷൗക്കത്ത്. സിനിമയിലൂടെ ഷൗക്കത്ത് സമുദായത്തെ വിമർശിച്ചു. അൻവർ പിന്തുണച്ചാലും ഷൗക്കത്ത് ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വി.ഡി സതീശന് പിന്നിൽ പിണറായി വിജയനാണ്. അതിനാലാണ് താൻ ഉന്നയിച്ച ആരോപണങ്ങളിൽ യു.ഡി.എഫ് സമരം നടത്താതിരുന്നത്. യു.ഡി.എഫ് ഒരുമിച്ചെടുത്ത തീരുമാനം പോലും സതീശൻ അംഗീകരിക്കാനോ പ്രഖ്യാപിക്കാനോ തയാറായില്ലെന്നും പി.വി അൻവർ കുറ്റപ്പെടുത്തി. രാജി വെക്കുമ്പോൾ വീണ്ടും മത്സരിക്കുമെന്ന് തനിക്ക് പറയാമായിരുന്നു. പക്ഷേ യുഡിഎഫിന് മലയോര മേഖലയിലെ വിഷയം ഉന്നയിക്കാൻ ഒരു വഴി കൊടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഷൗക്കത്തിനെ വെച്ച് മുന്നോട്ട് വെച്ച് പോകാൻ ആകില്ലെന്ന് താൻ പറഞ്ഞു. അവിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും അൻവർ വ്യക്തമാക്കി.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കില്ല; പി.വി അൻവർ

