ബിഹാറിലെയടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുത്ത് ഒരുക്കം തുടങ്ങി ബി ജെ പി. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് ബിഹാറിലെ പ്രധാന ചുമതല. ഉത്തർ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കും കേന്ദ്രമന്ത്രിയും ഗുജറാത്ത് ബി ജെ പി അധ്യക്ഷനുമായ സി ആര്‍. പാട്ടീലിനും സഹചുമതലകള്‍ നല്‍കിയിട്ടുണ്ട്. ബിഹാറിനൊപ്പം പശ്ചിമ ബംഗാൾ, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനും ബി ജെ പി ചുമതല നൽകിയിട്ടുണ്ട്. ബംഗാളിൽ തെരഞ്ഞെടുപ്പ് ചുമതല കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനാണ് നൽകിയിരിക്കുന്നത്. ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനും സഹചുമതല നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി ബൈജയന്ത് പാണ്ടെയ്ക്കാണ് ചുമതല നൽകിയിരിക്കുന്നത്. ദില്ലി തെരഞ്ഞെടുപ്പിൽ ഇൻ -ചാർജ് ആയിരുന്നു ബൈജയന്ത് പാണ്ടെ. കേന്ദ്ര സഹമന്ത്രി മുരളീധർ മോഹോളിന് കോ – ഇൻ ചാർജ് ചുമതലയും നൽകിയിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഒരുക്കം തുടങ്ങി ബിജെപി, ബിഹാറിലും ബംഗാളിലും തമിഴ്നാട്ടിലും കേന്ദ്രമന്ത്രിമാരടക്കമുള്ളവർക്ക് ചുമതല

