ഫെബ്രുവരി 17 ചൊവ്വാഴ്ച മാസപ്പിറ കണ്ടാൽ യുഎഇയിൽ ബുധനാഴ്ച റമദാൻ 1. അല്ലാത്ത പക്ഷം വ്യാഴാഴ്ചയായിരിക്കും റമദാനിലെ ആദ്യ ദിനം. റമദാൻ ചന്ദ്രക്കല നിരീക്ഷിക്കുന്നതിനായി യുഎഇയുടെ ചന്ദ്രദർശന സമിതി ചൊവ്വാഴ്ച യോഗം ചേരും. മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഫത്വ കൗൺസിൽ അവരുടെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഫീൽഡ് നിരീക്ഷണ സംഘങ്ങൾ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ അവലോകനം ചെയ്യും. മാസപ്പിറ കാണുന്നതിന് അനുസരിച്ചായിരിക്കും തീരുമാനം
നാളെ മാസം കണ്ടാൽ യുഎഇയിൽ ബുധനാഴ്ച റമദാൻ 1

