സംസ്ഥാനത്ത് നാളെ നടത്താനിരുന്ന (ജൂലായ് 23 ബുധൻ) വിവിധ
പരീക്ഷകൾ മാറ്റിവെച്ചതായി പിഎസ്സി അറിയിച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. അതേസമയം നാളെ നടക്കുന്ന അഭിമുഖങ്ങൾക്ക് മാറ്റമുണ്ടാകില്ലെന്നും പിഎസ്സി അറിയിച്ചു
മാറ്റിവെച്ച പരീക്ഷകൾ
പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ സെക്കൻഡ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ, നേരിട്ടുള്ള നിയമനം – കാറ്റഗറി നമ്പർ 8/2024)
ജലസേചനവകുപ്പിലെ സെക്കൻഡ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ, പട്ടികവർഗക്കാർക്ക് മാത്രം – കാറ്റഗറി നമ്പർ 293/2024)
കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷനിലെ ട്രേസർ (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ – 736/2024)

