Headlines

നടൻ പ്രേംകുമാർ കോൺഗ്രസ് വേദിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും

പ്രേംകുമാർ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന് സൂചന ശക്തമാക്കുന്നതിനിടയിൽ കോൺഗ്രസ് വേദിയിൽ മുഖ്യാതിഥിയാകാൻ നടൻ. നാളെ വൈകിട്ട് കോട്ടയത്ത് നടക്കുന്ന കെപിസിസി സംസ്‌കാര സാഹിതി പരിപാടിയിൽ പ്രേംകുമാർ പങ്കെടുക്കും.കെ.സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടകൻ. വൈകിട്ട് അഞ്ച് മണിക്കാണ് പരുപാടി.

ആശാസമരവുമായി ബന്ധപ്പെട്ട പരാമർശമാണ് തന്നെ പുറത്താക്കാൻ കാരണം. അർപ്പണ ബോധത്തോടെ പ്രവർത്തിച്ച ഇടത്തുനിന്ന് പറഞ്ഞുവിടുമ്പോൾ അതിനൊരു മാന്യതവേണമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിൽ ഇരട്ടനീതി നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സാഹിത്യകാരൻ സർക്കാരിനെതിരെ ഗുരുതര പ്രസ്താവന നടത്തിയിട്ടും സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

Leave a Reply