Headlines

നടുറോഡിലെ ‘കാപ്പാ കേക്ക്’ പിറന്നാള്‍ ആഘോഷം; കേസെടുത്ത് പോലീസ്

പത്തനംതിട്ട മലയാലപ്പുഴയിൽ നടുറോഡിൽ ‘കാപ്പാ കേക്ക് ‘ മുറിച്ച സംഭവത്തിൽ 26 പേർക്കെതിരെ കേസെടുത്ത് മലയാലപ്പുഴ പൊലീസ്. ഇഡ്ഡലി എന്ന ശരൺ ചന്ദ്രൻ ഉൾപ്പെടെ 26 പേർക്കെതിരെയാണ് കേസ്.

നിയമവിരുദ്ധമായി സംഘം ചേർന്ന് പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചതിനാലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. അടുത്തിടെ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ്റെ പിറന്നാൾ ആഘോഷമാണ് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് കഴിഞ്ഞദിവസം നടുറോഡിൽ സംഘടിപ്പിച്ചത്.

Leave a Reply