ബോളിവുഡ് നടി ഷെഫാലി ജെരിവാലയുടെ മരണത്തിൽ അന്തരിച്ചു. മുംബൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മരണ കാരണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മുംബൈ പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. \
കുഴഞ്ഞുവീണതിനെ തുടർന്ന് ജൂൺ 27-ന് വെള്ളിയാഴ്ച രാത്രി മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷെഫാലിയുടെ ഭർത്താവും നടനുമായ പരാഗ് ത്യാഗിയും ചിലരും ചേർന്നാണ് നടിയെ ആശുപത്രിയിൽ എത്തിച്ചത്.
ഷെഫാലിയുടെ മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ സ്ഥിരീകരിക്കപ്പെടുകയുള്ളൂ. മുംബൈ പോലീസ് അവരുടെ അന്ധേരിയിലെ വസതിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ഒപ്പം ഒരു ഫോറൻസിക് ടീമും സ്ഥലത്ത് പരിശോധന നടത്തി.

