Headlines

നടി രശ്മി ലീല അന്തരിച്ചു; ശ്വാസകോശം മാറ്റിവെച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല

കന്നഡ ടെലിവിഷൻ രംഗത്തെ ശ്രദ്ധേയ താരം രശ്മി ലീല (37) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഏഴ് വർഷമായി റൂമറ്റോയിഡ് ആർത്രൈറ്റിസ് രോഗത്തിന് ചികിത്സയിലായിരുന്ന രശ്മി. രോഗം മൂർച്ഛിച്ചതോടെ ശ്വാസകോശത്തെ ബാധിക്കുന്ന ‘പൾമണറി ഫൈബ്രോസിസ്’ എന്ന ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഓക്‌സിജൻ സിലിണ്ടറിന്റെ സഹായത്തോടെയായിരുന്നു ദിനങ്ങൾ തള്ളിനീക്കിയത്.ഇവർക്ക് ഒരു മകളുണ്ട്. കന്നഡ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു

Leave a Reply