നഖങ്ങളുടെ ആരോഗ്യത്തിന് ശരിയായ ഭക്ഷണം നിർണായകമാണ്. പ്രോട്ടീൻ, ബയോട്ടിൻ, സിങ്ക് തുടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ നഖങ്ങളെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായകമാവും. അത്തരത്തില്ലുള്ള ചില ഭക്ഷണങ്ങൾ പരിചയപ്പെടാം
മുട്ട
മുട്ടയിൽ വിറ്റാമിൻ ഡിയും പ്രോട്ടീനും അടങ്ങിയിയിരിക്കുന്നു. അത് കൊണ്ട് തന്നെ നഖങ്ങളെ ആരോഗ്യമുള്ളതാക്കുന്നു
ഇലക്കറികൾ
കാൽസ്യം, ഇരുമ്പ്, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇലക്കറികൾ നഖങ്ങൾ പൊട്ടുന്നത് തടയാൻ സഹായിക്കുന്നു
മത്സ്യം
പ്രോട്ടീനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ മത്സ്യം നഖങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
നട്‌സ്
ബദാം, വാൾനട്ട്, നിലക്കടല എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നഖങ്ങളെ കൂടുതൽ ബലമുള്ളതാക്കുന്നു.
ആപ്പിൾ
നഖങ്ങളുടെ വളർച്ച മെച്ചപ്പെടുത്തുക ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്

