Headlines

ധനുഷുമായുള്ള പ്രണയ ഗോസിപ്പുകളെപ്പറ്റി മൃണാള്‍ ഠാക്കൂര്‍

ധനുഷുമായുള്ള പ്രണയ ഗോസിപ്പുകളോട് പ്രതികരിച്ച് നടി മൃണാള്‍ ഠാക്കൂര്‍. ധനുഷും മൃണാളും പ്രണയത്തിലാണെന്ന് നാളുകളായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഈയ്യടുത്ത് ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ കാണുമ്പോള്‍ തനിക്ക് പൊട്ടിച്ചിരിക്കാതിരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് മൃണാള്‍ പറയുന്നത്.വാര്‍ത്തകള്‍ പ്രകാരം തന്റെ കല്യാണം നടക്കാന്‍ പോവുകയാണെന്നാണ് മൃണാള്‍ പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മൃണാളിന്റെ പ്രതികരണം. ”ഇതുവരെ എനിക്കൊരു പിആര്‍ ടിമിനെ വെക്കേണ്ടി വന്നിട്ടില്ല. പക്ഷെ ഇപ്പോള്‍ വേണ്ടി വന്നു. കാരണം എന്റെ അഡ്രസ് വരെ പുറത്തായി. എന്നെ സംരക്ഷിക്കാന്‍ എനിക്കൊരു പിആര്‍ ടീമിനെ വെക്കേണ്ടി വന്നു” താരം പറയുന്നു.”പക്ഷെ ഞാനൊരു കാര്യം മനസിലാക്കി. മൂന്നും ആറും പത്തും കോടികള്‍ മുടക്കിയാലും ഇത്രയും പബ്ലിസിറ്റി എനിക്ക് കിട്ടില്ല” എന്നാണ് പ്രണയ വാര്‍ത്തകളെക്കുറിച്ച് മൃണാള്‍ പറയുന്നത്. അതേസമയം പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും മൃണാള്‍ പങ്കുവെക്കുന്നുണ്ട്.”ഒരു നടനേയും ഇതില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഞാന്‍ വളരെ ഓപ്പണ്‍ ആയ വ്യക്തിയാണ്. എന്റെ ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ തന്നെ അക്കാര്യം തുറന്ന് പറയും. ഞാന്‍ അസ്വസ്ഥപ്പെടില്ല. ഞാന്‍ അതില്‍ പൊട്ടിച്ചിരിക്കും. എന്റെ ഊര്‍ജ്ജം ഈ ഗോസിപ്പുകള്‍ക്ക് മേല്‍ ചെലവിടാന്‍ പോയാല്‍ കരിയറില്‍ ശ്രദ്ധിക്കാനാകില്ല” എന്നാണ് മൃണാള്‍ പറയുന്നത്. തന്റെ പ്രണയം കാമറയോടാണെന്നും തനിക്ക് എന്നെന്നും വേണ്ട പങ്കാളി കാമറയാണെന്നും മൃണാള്‍ പറയുന്നു.

ദോ ദിവാനെ ഷെഹര്‍ മേം ആണ് മൃണാള്‍ ഠാക്കൂറിന്റെ പുതിയ സിനിമ. സിദ്ധാന്ത് ചതുര്‍വേദിയാണ് ചിത്രത്തിലെ നായകന്‍. രവി ഉദ്യാവര്‍ ആണ് സിനിമയുടെ സംവിധാനം. സഞ്ജയ് ലീല ബന്‍സാലി നിര്‍മിക്കുന്ന സിനിമ ഫെബ്രുവരി 20 ന് തിയേറ്ററുകളിലെത്തും.

Leave a Reply