Headlines

ധനുഷുമായി അടുപ്പത്തിലെന്ന പ്രചരണം; ആദ്യമായി പ്രതികരിച്ച് മൃണാൾ ഥാക്കൂർ

തമിഴ് താരം ധനുഷുമായി താൻ അടുപ്പത്തിലാണെന്ന പ്രചരണത്തിൽ ആദ്യ പ്രതികരണവുമായി നടി മൃണാൾ ഥാക്കൂർ. പ്രചരണത്തെ ചിരിച്ചുതള്ളിയ മൃണാൾ ധനുഷ് തൻറെ നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി. ഒൺലി കോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് മൃണാൾ ഥാക്കൂറിൻറെ പ്രതികരണം. ധനുഷുമായി താൻ അടുപ്പത്തിലാണെന്ന ചർച്ചകൾ തമാശയാണെന്നും അത്തരത്തിലുള്ള പ്രണയബന്ധമൊന്നും തങ്ങൾക്കിടയിൽ ഇല്ലെന്നും പ്രതികരിച്ചു. ബോളിവുഡ് ചിത്രം സൺ ഓഫ് സർദാർ 2 സ്‌ക്രീനിം?ഗിലെ ധനുഷിൻറെ സാന്നിധ്യത്തെക്കുറിച്ചും മൃണാൾ വിശദീകരിച്ചു. താൻ വിളിച്ചിട്ടല്ല ധനുഷ് വന്നതെന്നും അദ്ദേഹത്തെ ക്ഷണിച്ചത് അജയ് ദേവ്?ഗൺ ആയിരുന്നുവെന്നും മൃണാൾ പറഞ്ഞു.

ആനന്ദ് എൽ റായ്‌യുടെ സംവിധാനത്തിൽ ധനുഷ് നായകനാവുന്ന തേരേ ഇഷ്ഖ് മേം എന്ന ബോളിവുഡ് ചിത്രത്തിൻറെ പാക്കപ്പ് പാർട്ടിയിൽ മൃണാൾ ഥാക്കൂർ പങ്കെടുത്തതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം ആരംഭിച്ചത്. സൺ ഓഫ് സർദാർ 2 സ്‌ക്രീനിം?ഗ് വേദിയിൽ നിന്ന് ഇരുവരുടെയും ചിത്രങ്ങൾ എത്തിയതോടെ ഈ പ്രചരണം കൂടി. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. ധനുഷിൻറെ സഹോദരിമാരെ മൃണാൾ ഥാക്കൂർ ഇൻസ്റ്റ?ഗ്രാമിൽ ഫോളോ ചെയ്ത കാര്യവും ചിലർ കണ്ടെത്തി സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചു. അതേസമയം ഈ വിഷയത്തിൽ ധനുഷോ മൃണാൾ ഥാക്കൂറോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

രജനികാന്തിൻറെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തുമായുള്ള 18 വർഷം നീണ്ട വിവാഹബന്ധം ധനുഷ് വേർപെടുത്തിയത് 2022 ൽ ആയിരുന്നു. രണ്ട് മക്കളാണ് ഇവർക്ക്.

Leave a Reply